പെരുമറ്റത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച
തൊടുപുഴ: മലങ്കരയ്ക്ക് സമീപം പെരുമറ്റത്ത് വീട് കുത്തിതുറന്ന് മോഷണം. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയോരത്തെ സര്‍ക്കാര്‍ കുടിവെള്ള ഫാക്ടറിക്ക് സമീപത്തായുള്ള മുണ്ടക്കാട്ട് വിനോദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും ഇറ്റാലിയം ഗോള്‍ഡും കാമറയും ഉള്‍പ്പടെ 48,000 രൂപ വിലവരുന്ന വസ്തുക്കള്‍ മോഷണം പോയതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്നലെ രാവിലെ 9.30 നും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. മലങ്കര ഫാക്ടറിയിലെ സൂപ്പര്‍വൈസറായ വിനോദ് രാവിലെ 9.30 ന് ഓഫീസില്‍ പോയിരുന്നു. 12.30ന് മടങ്ങിയെത്തിപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്.വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതിലുകള്‍ കുത്തിതുറന്ന നിലയിലാണ്.
വീടിനുള്ളില്‍ കടന്ന കള്ളന് അടുക്കളയില്‍ നിന്നും വാക്കത്തിയെടുത്താണ് അലമാര കുത്തിത്തുറന്നതെന്ന് സൂചനയുണ്ട്. അലമാരക്കുള്ളില്‍ നിന്നുമാണ് ഇറ്റാലിയം ഗോള്‍ഡ് മാലയും ലോക്കറ്റും കാമറയും മോഷണം പോയത്. ഇടുക്കിയില്‍ നിന്നും പൊലിസ് നായയും ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടന്ന വീട്ടില്‍ നിന്നും ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന നായ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് മലങ്കര ഫാക്ടറിക്ക് മുന്നിലാണ് നിന്നത്. മുട്ടം പൊലിസും സ്ഥലത്തെത്തിയുരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."