HOME
DETAILS

നവജാത ശിശുവിനും മാതാവിനും പിതാവിന്റെ ക്രൂരമര്‍ദനം

  
backup
January 14 2017 | 02:01 AM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81

 

തൊടുപുഴ: നവജാത ശിശുവിനും മാതാവിനും ക്രൂരമര്‍ദനം. ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിമാലി വാളറ പാട്ടടമ്പ് ആദിവാസികുടിയിലെ നിര്‍മല (28), ഇവരുടെ 14 ദിവസം മാത്രമായ പെണ്‍ കുഞ്ഞിനുമാണ് മര്‍ദനമേറ്റത്. രണ്ടു പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.
നിര്‍മലയുടെ ഭര്‍ത്താവ് രവിയാണ് മര്‍ദിച്ചത്. മാസം തികയാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നാരോപിച്ചാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്ന് യുവതിയുടെ അയല്‍വാസികള്‍ പറഞ്ഞു. നിര്‍മലയുടെ നടുവിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. മുലപ്പാല്‍ ലഭിക്കാത്തതു മൂലം കുട്ടിയുടെ സ്ഥിതിയും മോശമാണ്. ഇന്നലെ നിര്‍മലയുടെ വീട്ടിലെത്തിയ അയല്‍വാസികളാണ് അമ്മയും കുഞ്ഞും ബോധമില്ലാതെ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് അടിമാലി ജനമൈത്രി പൊലിസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചു.
സംഭവമറിഞ്ഞ് അടിമാലി പൊലിസ് സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. പൊലിസിനെ കണ്ട രവി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലിസ് വാഹനത്തില്‍ നിര്‍മലയേയും കുഞ്ഞിനേയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  21 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  22 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  26 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago