സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: യാത്രാനിരക്ക് വര്‍ധിപ്പിക്കുക, നിലവിലുള്ള സ്വകാര്യ പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യബസുകള്‍ അടുത്തമാസം രണ്ട് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിനു മുന്നോടിയായി ഈ മാസം 19ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ദേശസാല്‍കൃത റൂട്ടുകളിലെ സപ്ലിമെന്റേഷന് സ്കീമിള് ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയില്ല. ഈ ആശങ്കകള്‍ക്കിടയിലാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. നിലവില്‍ 63 രൂപയാണ് ഡീസല്‍ വില. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബസുകളുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞതും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. പണിമുടക്കിന് മുന്നോടിയായി ഈ മാസം 17 ന് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ചെയര്മാന് ലോറന്‍സ് ബാബു, ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എം.ബി സത്യന്, ഹംസ ഏരിക്കുന്നന്‍, സി.മനോജ്കുമാര്‍, ബസ് ഓപറേറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.ജെ രാജു, ജോണ്സണ് പയ്യപ്പള്ളി, വി.ജെ സെബാസ്റ്റ്യന്‍, പി.പ്രദീപന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."