നെല്‍കൃഷിയില്‍ വിജയഗാഥയുമായി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കൂട്ടായ്മ
മേലുകാവ്: തരിശ് കിടന്ന നെല്‍പ്പാടം ഉഴുതു മറിച്ച് വിത്ത് പാകി വിളവെടുത്ത് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കൂട്ടായ്മ കാര്‍ഷിക വിജയഗാഥ തീര്‍ത്തു. മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രല്‍ ചര്‍ച്ച് ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിയിറക്കിയത്. വര്‍ഷങ്ങളായി തരിശ് കിടന്ന പെരിങ്ങാലി തടത്തിപ്ലാക്കല്‍ റെജിയുടെ വയലിലായിരുന്നു പതിനഞ്ചോളം വരുന്ന സംഘത്തിന്റെ കൃഷി.
അവധിദിനങ്ങളില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ അംഗങ്ങള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. പതിനഞ്ച് വര്‍ഷമായി സാമൂഹിക സേവന ഇടവക സംരക്ഷണ രംഗത്ത് സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ: വര്‍ഗ്ഗിസ് എബ്രഹാം, ഡോ: ജോണ്‍ ജേക്കബ് എന്നിവരുടെ നേതൃത്തിലുള്ള ചാരിറ്റി ക്ലിനിക്കുകളിലൂടെ സൗജന്യമായി ഇംഗ്ലീഷ്, ആയുര്‍വേദ മരുന്നുകള്‍ മാസത്തില്‍ ഓരോ തവണ നല്‍കുന്നുണ്ട്.
പ്രദേശത്തെ വിഷരഹിത പച്ചക്കറികളും കാര്‍ഷിക വിളകളും കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ നല്‍കി ശേഖരിച്ച് എറണാകുളം ഉള്‍പ്പെടെയുള്ള ടൗണ്‍ പള്ളികളില്‍ വില്‍പ്പന നടത്തുകയും സംഘടന ചെയ്യുന്നുണ്ട്.
പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഐസക്ക് വര്‍ഗിസ് എഴുതിയ കൊയ്തുപാട്ട് പാടി കത്തിഡ്രല്‍ ഇടവക വികാരി റവ. തോമസ് ജോര്‍ജ്ജ്, അസിസ്റ്റന്റ് വികാരി റവ. ബെന്‍ ആല്‍ബര്‍ട്ട് എന്നിവര്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ജേക്കബ് മാമ്മന്‍, സെക്രട്ടറി വില്‍സണ്‍ മാത്യു, എന്‍. സി ജേക്കബ് വര്‍ഗ്ഗിസ് ജോര്‍ജ്ജ്, എബി ജോര്‍ജ്ജ് തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."