റേഷന്‍: എല്‍.ഡി.എഫ് ജനകീയ ധര്‍ണ നടത്തി
പെരുമ്പാവൂര്‍: കേരളത്തിന് ലഭ്യമായിരുന്ന അരിവിഹിതം കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല മറിച്ച് കേരളത്തിന്റെ അവകാശമാണെന്ന് സി.പി.ഐ ദേശീയ എക്സി. അംഗം കെ.എ ഇസ്മാഈല്‍ പറഞ്ഞു.
അരിവിഹിതം വെട്ടികുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച ജനകീയ ധര്‍ണ പെരുമ്പാവൂര്‍ മേക്കപാലയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കല്‍ സെക്രട്ടറി ഷോജന്റെ അധ്യക്ഷതയില്‍ സാജു പോള്‍, കെ.പി റെജിമോന്, കെ.എം എല്‍ദോ, പി.എസ് സുബ്രഹ്മണ്യന്, പി.ആര് നാരായണന് നായര്‍, എം.കെ സുധാകരന്, എ.വി ജോസഫ്, ആന്റോ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒക്കല്‍ സിദ്ധന് കവലയില്‍ നടന്ന ധര്‍ണ സമരം എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.ഐ ബീരാസ്, കെ.എന്‍ ജോഷി, സി.വി ശശി, അഡ്വ. വര്‍ഗ്ഗീസ് മൂലന്, എം.ആര് ജയന്, റ്റി.വി മോഹനന്, കെ.ഡി ഷാജി, എം.കെ രാജഗോപാല്‍, പി.റ്റി പ്രസാദ്, ഗായത്രി വിനോദ്, വിലാസിനി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.
മുടക്കുഴ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.കെ ചെറിയാന് അധ്യക്ഷത വഹിച്ചു. ആര്.എം രാമചന്ദ്രന്, പി.കെ സജീവന്, ബി.എസ് അജിത് കുമാര്‍, വി.കെ അനൂപ്, എല്‍സി പൗലോസ്, സി.കെ ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."