വീട്ടില്‍ കയറി ഗൃഹനാഥനെയും മകളെയും മര്‍ദ്ദിച്ചതായി പരാതി
വീട്ടില്‍ കയറി ഗൃഹനാഥനെയും മകളെയും മര്‍ദ്ദിച്ചതായി പരാതി
ആലപ്പുഴ: വീട്ടില്‍ കയറി ഗൃഹനാഥനെയും മകളെയും മര്‍ദ്ദിച്ചതായി പരാതി. ആറാട്ടുപുഴ കിഴക്കേക്കര മൂന്നാം വാര്‍ഡ് വലിയപറമ്പില്‍ പുതുവല്‍ സുകുമാരന്‍ (66), മകള്‍ സുജ(30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ഗേറ്റ് തള്ളിതുറന്ന് അകത്തുകയറി അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ജനാല ചില്ലുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. കതക് ചവിട്ടിതുറന്ന് അകത്തേക്ക് കയറുന്നത് തടയാന്‍ ശ്രമിച്ച സുജയെയും ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന സുകുമാരനെയും അക്രമികള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ സുകുമാരന്‍ മുതുകുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. തല്ലിയുടച്ച ജനാലക്കരികില്‍ കിടന്നുറങ്ങിയിരുന്ന കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. സംഭവമറിഞ്ഞ് രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി. വീട്ടുകാര്‍ കായംകുളം ഡിവൈ.എസ്.പി, സി.ഐ.എന്നിവര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ കനകക്കുന്ന് പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."