HOME
DETAILS

ബാറ്ററികടയിലെ മോഷണം: അന്തര്‍ജില്ലാ മോഷ്ടാക്കള്‍ പിടിയില്‍

  
backup
January 14 2017 | 02:01 AM

%e0%b4%ac%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d

 

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ ബാറ്ററികട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ സ്ഥിരം മോഷ്ടാക്കളായ രണ്ട് പേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു.
കൊല്ലം പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കോളനിയില്‍ കുന്നിക്കോട്, വിളക്കുഴി ലക്ഷ്മി വിലാസത്തില്‍ വാടകയ്ക്കു തമസിക്കുന്ന സുനില്‍കുമാര്‍ (29). തെങ്കാശി മേലേപടവൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ വേമ്പടി ഡോര്‍ നമ്പര്‍ 545 വീട്ടില്‍ ഇശങ്കുരാജ (26) എന്നിവരെയാണ് ചെങ്ങന്നൂര്‍ എസ്.ഐ എം.സുധുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
കായംകുളത്തെ ചില സിമന്റ് ഗോഡൗണുകളില്‍ ഡ്രൈവറായി ജോലിചെയ്യുന്ന സുനില്‍ മുന്‍പും നിരവധി മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ അഞ്ചോളം കേസുകളും പള്ളിത്തോട്ടം സ്റ്റേഷനില്‍ മൂന്ന് മോഷണക്കേസുകളും ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇശക്കുരാജ തമിഴ്‌നാട്ടില്‍നിന്നും പുനലൂരിലെത്തി ആക്രിക്കട നടത്തുന്ന ആളാണ്.മോഷണവസ്തുക്കള്‍ സുനിലില്‍ നിന്നും വാങ്ങുകയും ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നതും ഇയാളാണ്.മോഷ്ടിച്ച ബാറ്ററികളും ഇയാളുടെ കടയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സുനില്‍കുമാറിനെ കൊല്ലത്തെ വീട്ടില്‍നിന്നും ഇശക്കുരാജയെ ഇയാളുടെ പുനലൂരിലെ കടയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടുകൂടിയാണ് മോഷണം നടന്നത്. എംസി.റോഡില്‍ മുളക്കുഴ പഴയ വില്ലേജ് ഓഫീസ് ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍സ് ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍നിന്നാണ് സുനില്‍കുമാര്‍ നാല്‍പ്പതോളം ബാറ്ററികള്‍ മോഷ്ടിച്ചത്.
കടയുടെ പടിക്കെട്ടുകളോട് ചേര്‍ന്ന് ലോറി നിര്‍ത്തിയശേഷം ഇയാള്‍ ഇറങ്ങി ഷട്ടറിന്റെ താഴ് തകര്‍ക്കുകയും അകത്തുകയറി ബാറ്ററികള്‍ ലോറിയില്‍ കയറ്റുകയുമായിരുന്നു.
കടയിലെ നിരീക്ഷണ ക്യാമറയും സമീപത്തെ വീടുകളുടെയും മറ്റുചില കടകളുടെയും നിരീക്ഷണ ക്യാമറകളിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിനായി ഉപയോഗിച്ച റ്റി. എന്‍. 72 എച്ച് 8911 നമ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.രാത്രികാലങ്ങളില്‍ ഉറങ്ങാനെന്ന വ്യാജേന മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന കടകള്‍ക്ക് മുന്നില്‍ ലോറി നിര്‍ത്തിയിട്ട ശേഷം പൂട്ടുപൊളിച്ച് സാധനങ്ങള്‍ കടത്തുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. പ്രൊബേഷന്‍ എസ്‌ഐ. അനീഷ്, സീനിയര്‍ സിപിഒ. ദിലീപ്, സിപിഒമാരായ ബാലകൃഷ്ണന്‍, പ്രവീണ്‍, സുധീപ്, സന്തോഷ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago