അജ്ഞാത രോഗം: ചെറുതനയില്‍ കൊക്കുകള്‍ കൂട്ടത്തോടെ ചാകുന്നു
ഹരിപ്പാട്: പക്ഷിപ്പനി ദുരന്തം വിതച്ച കുട്ടനാട്ടില്‍ കൊക്കുകളും കൂട്ടത്തോടെ ചാകുന്നു. അപ്പര്‍കുട്ടനാട്ടിലെ ചെറുതന പഞ്ചായത്തില്‍ അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിലും സമീപ പ്രദേശങ്ങളിലുമാണ് കൊക്കുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെടുന്നത്.
പാടശേഖരത്തിലെ വരമ്പുകളിലും ചേക്കേറു മരങ്ങള്‍ക്കു താഴെയുമാണ് കാണപ്പെടുന്നത്. കഴുത്ത് നീട്ടിയിരുതിനു ശേഷം മയങ്ങി ചത്തു വീഴുതായാണ് കര്‍ഷകര്‍ പറയുന്നത്. ഒരു വരമ്പില്‍ തന്നെ പത്തിലധികം കൊക്കുകളെയാണ് കാണുന്നത്. ഇങ്ങനെ നിരവധി വരമ്പുകളിലാണ് ചത്തു കിടക്കുന്നത്. ചത്തു വീണു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുഴുവരിക്കു അവസ്ഥയില്‍ കാണാന്‍ കഴിയുന്നില്ല. തൂവലോടു കൂടി ഉണങ്ങി കിടക്കുകയാണ്. കൃഷിയിറക്കു സീസണില്‍ ഇവയുടെ ഉപദ്രവം സഹിക്കാന്‍ കഴിയാത്തതിനാല്‍ പിടിക്കുന്നതിനു വേണ്ടി നൂല്‍ പാടശേഖരങ്ങളില്‍ വലിക്കുമായിരുന്നു. നൂലിന്റെ സാനിദ്ധ്യം മനസ്സിലാക്കിയാല്‍ ആ ഭാഗത്തേക്ക് ഇവ എത്താറുമില്ലായിരുന്നു. നാമമാത്രമായവ നൂലില്‍ കുരുങ്ങിയാല്‍ ജീവനനോടെ തന്നെ പിടികൂടുകയുമായിരുന്നു. എന്നാല്‍ ആ സാഹചര്യവും ഇപ്പോള്‍ നിലവില്ല.
പക്ഷിപ്പനി വ്യാപകമായിരുന്നപ്പോഴും താറാവുകളെ മാത്രമായിരന്നു അത് ബാധിച്ചിരുന്നത്. മറ്റ് പറവകള്‍ക്കൊന്നും രോഗബാധ റിപ്പോര്‍ട്ട'് ചെയ്തിരുന്നില്ല. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി നിരവധി എണ്ണം ചാകാന്‍ തുടങ്ങിയതാണ് കര്‍ഷകരുടെ ശ്രദ്ധയില്‍ പെടാന്‍ കാരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറുതനയിലെ പാണ്ടി-കാഞ്ഞിരംതുരുത്ത്, വീയപുരം ,പായിപ്പാട്, എടത്വായിലെ പച്ച-കേളമംഗലം തുടങ്ങിയ സ്ഥലങ്ങളെ സര്‍ക്കാര്‍ കൊറ്റില്ലാ സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചെങ്കിലും തുടര്‍ നടപടികള്‍ ഒുമുണ്ടായില്ല. കൊക്കുകള്‍ കൂട്ടത്തോടെ ചാകുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."