വിദേശമദ്യഷോപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിരെയുള്ള പ്രതിഷേധസമരം ഇന്ന്
ചെങ്ങന്നൂര്‍: ഗവ.ഐ.ടി.ഐ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പ് തോട്ടിയാട് ജംഗ്ഷനു സമീപത്തേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശകതമാകുന്നു.
വീതിയേറിയ എം.സി റോഡില്‍ തന്നെ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ദുരിതമായി മാറിയ ഈ വിദേശമദ്യഷോപ്പ് കൂടുതല്‍ ജനസാന്ദ്രതയുള്ളതും വീതി കുറഞ്ഞ റോഡുകളുമുള്ള തോട്ടിയാട് പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ജീവിതം തന്നെ താറുമാറാകുന്ന സ്ഥിതിയാണ് സംജാതമാകുന്നത്. നഗരസഭയിലെ തോട്ടിയാട്, സെന്‍ട്രല്‍ ഹാച്ചറി, പുലിയൂര്‍ പഞ്ചായത്തിലെ നൂറ്റവന്‍പാറ, തിങ്കളാമുറ്റം,ആനത്താറ്റ്, ആലാ പഞ്ചായത്തിലെ പൂമല, ചെട്ടിയാന്‍മോടി,തോട്ടുംകര തുടങ്ങിയ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ തോട്ടിയാട് ജംഗ്ഷന്‍ വഴിയാണ് ചെങ്ങന്നൂര്‍ നഗരത്തിലേക്ക് യാത്ര ചെയ്യുന്നത.്
ആശുപത്രികള്‍, കോളേജ്, ഗവ.ഐടിഐ, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികളും വിദ്യാര്‍ത്ഥികളും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. വിദേശമദ്യഷോപ്പ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ശാശ്വതമായി തടയണമെന്നും ഇതിനായി നഗരസഭ ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.
ജനങ്ങള്‍ നിരന്തരം യാത്രചെയ്യുന്ന തോട്ടിയാട് ജംഗ്ഷനു സമീപം വിദേശ മദ്യ ഷാപ്പ് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിരെയുള്ള പ്രതിഷേധസമരം ഇന്ന്(ശനി) വൈകിട്ട് 5.30ന് തോട്ടിയാട് ജംഗ്ഷനില്‍ നടക്കും. മദ്യവര്‍ജ്ജന സമിതി കണ്‍വീനര്‍ റവ.ഷാജി കെ.ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."