ഉത്രാളി പൂരം അഖിലേന്ത്യാ പ്രദര്‍ശനം വര്‍ണാഭമാകും
വടക്കാഞ്ചേരി: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളി പൂരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ഇത്തവണയും വിപുലമായി നടത്താന്‍ തീരുമാനം. വടക്കാഞ്ചേരി നഗരസഭയും, പൗരാവലിയും, വിവിധ സംഘടനകളും പൂരകമ്മിറ്റികളും സംയുക്തമായാണ് എക്‌സിബിഷന്‍ ഏറ്റെടുത്ത് നടത്തുക. സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
ഓരോ വര്‍ഷവും ചിലവ് വര്‍ധിക്കുകയും നീക്കിയിരിപ്പ് ആശങ്കാജനകമാം വിധം കുറയുന്നതും ചര്‍ച്ചക്ക് വഴിവെച്ചു. എക്‌സിബിഷന്റെ ദിവസങ്ങള്‍ കുറക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു.
കമ്മിറ്റി സമ്പൂര്‍ണമായി അഴിച്ചുപണിതു. യോഗത്തില്‍ അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, മുഹമ്മദാലി സഖാഫി, സി.എ ശങ്കരന്‍ കുട്ടി, എം.ആര്‍ സോമനാരായണന്‍, എസ്.ബസന്ത്‌ലാല്‍, കെ.അജിത് കുമാര്‍, ബാബു പൂക്കുന്നത്ത്, പി.എന്‍ ഗോകുലന്‍, സി.ഐ ടി.എസ് സിനോജ്, എന്‍.കെ പ്രമോദ്കുമാര്‍, അജിത് കുമാര്‍ മല്ലയ്യ പ്രസംഗിച്ചു. ഭാരവാഹികളായി എ.സി മൊയ്തീന്‍ (മുഖ്യ രക്ഷാധികാരി), പി.കെ ബിജു എം.പി, കെ.പി.എ.സി ലളിത, മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ (രക്ഷാധികാരികള്‍), അനില്‍ അക്കര എം.എല്‍.എ (ചെയര്‍മാന്‍), ശിവപ്രിയ സന്തോഷ് (വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍), എം.ആര്‍ അനൂപ് കിഷോര്‍ (ജനറല്‍ കണ്‍വീനര്‍), എസ്.ബസന്ത് ലാല്‍ (ചീഫ് കോഡിനേറ്റര്‍), എ.കെ സതീഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), തുളസി കണ്ണന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ യോഗം 16 ന് നടക്കും. ഇതില്‍ വെച്ച് എക്‌സിബിഷന്റെ തിയ്യതിയും, സ്ഥലവും തീരുമാനിക്കുമെന്ന് സെക്രട്ടറി എ.കെ സതീഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."