HOME
DETAILS

നിരോധിച്ച മരുന്നുമായി പിടിയിലായ 60 ലധികം ഇന്ത്യക്കാര്‍ ദമ്മാം ജയിലിലുണ്ടെന്ന് വെളിപ്പെടുത്തല്‍.

  
backup
January 14 2017 | 03:01 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf

 


ദമ്മാം: സഊദിയില്‍ നിരോധിച്ച മരുന്നുകളുമായി പിടിക്കപ്പെട്ടവരില്‍ 60 ലധികം പേര് ഇപ്പോഴും ദമ്മാം ജയിലില്‍ ഉണ്ടെന്നു വെളിപ്പെടുത്തല്‍. ഏറ്റവും ഒടുവില്‍ ഇതേ കേസില്‍ പിടിക്കപ്പെട്ടു ഒടുവില്‍ മോചനം കിട്ടിയ മധുര സ്വദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തു നിരോധിക്കപ്പെട്ട മരുന്ന് കൊണ്ട് വന്ന കേസില്‍ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി നാര്‍കോട്ടിക് സെല്ലിന്റെ പിടിയിലകപ്പെട്ട തമിഴ്നാട് മധുര പൂഴൂര്‍ സ്വദേശി മൂര്‍ത്തി വെങ്കടേഷാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ മൂലം കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്. ഖോബാറില്‍ സ്ഥാപനത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹം തന്റെ സുഹൃത്തിനായി കൊണ്ട് വന്ന ഗുളികകളില്‍ ട്രാമഡോള്‍ എന്ന നാര്‍ക്കോട്ടിക് ഘടകം അടങ്ങിയതാണ് വിനയായത്.
വിവരമറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ എംബസ്സിയില്‍ നിന്നും അനുമതി പത്രം നേടി കേസില്‍ ഇടപെടുകയായിരുന്നു. മെഡിക്കല്‍ രേഖകളും മറ്റും ദല്‍ഹി വിദേശ കാര്യ മന്ത്രാലയംസഊദി എംബസ്സി എന്നിവിടങ്ങളില്‍ നേരിട്ടെത്തി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് കൈ കാര്യം ചെയ്യുന്ന സഊദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂഷന് സമര്‍പ്പിച്ചതോടെയാണ് മോചനം സാധ്യമായത്.
രണ്ടു മാസത്തിനിടെ 100 ലധികം ആളുകള്‍ വിമാനത്താവളത്തില്‍ ഇതേ കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. ഇതേ കേസില്‍ ദമ്മാം ജയില്‍ മാത്രം അറുപതിലധികം ഇന്ത്യക്കാര്‍ ഉള്ളതായി ജയിലില്‍ നിന്നും മോചിതനായ വെങ്കിടേഷ് വെളിപ്പെടുത്തി.പലരും മറ്റുള്ളവര്‍ക്ക് വേണ്ടി മരുന്ന് കൊണ്ട് വന്നതിനാലാണ് പിടിയിലായത്. പിടിക്കപ്പെടുന്നവര്‍ നാല്‍പതു ദിവസത്തിനകം ചികിത്സാര്‍ത്ഥമാണ് മരുന്നുകള്‍ കൊണ്ട് വന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസ് കോടതിയിലേക്കും പിന്നീട് തടവ് ശിക്ഷയിലേക്കും വഴി മാറുമെന്നുംസാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചികിത്സക്കുള്ള മരുന്നുകള്‍ എന്ന രൂപേണ മയക്കു മരുന്നുകള്‍ വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതാണ് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ക്കശമാക്കിയത്.
നിലവില്‍ നിരവധി മരുന്നുകള്‍ സഊദിഅറേബ്യ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .ഇതില്‍ തന്നെ കൂടുതല്‍ മരുന്നുകളും വേദനാ സംഹാരികളില്‍ പെട്ടവയാണ് .കൂടാതെ ശാ്വസ കോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവയിലുണ്ട് .ഇന്ത്യയുള്‍പ്പെടെ മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും അനുവദിനീയമായ മരുന്നുകളില്‍ പലതും സഊദി നിരോധിച്ചിട്ടുണ്ട് .പല മരുന്നുകളിലും മയക്കുമരുന്നിന്റെ അംശം ഉള്ളതിനാലും മറ്റുമാണ് സഊദി ഇത്തരം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് . കൊണ്ട് വരുന്ന മരുന്നുകള്‍ കൃത്യതയോടെയും വ്യക്തമായും പരിശോധിച്ചു രാജ്യത്ത് അനുവദിക്കപ്പെട്ട മരുന്നുകളില്‍ പെട്ടതാണോയെന്നു ഉറപ്പുവരുത്തിയാല്‍ ഇത്തരം കേസുകളില്‍ നിന്നും ഒഴിവാകാന്‍ നല്ലതാണെന്നും പ്രവാസികള്‍ ഇത് ശ്രദ്ധിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago