വിനോദ നികുതി ഒഴിവാക്കിയതില്‍ അഴിമതിയെന്ന്
പാലക്കാട്: ഡി. ജെ. അമ്മ്യൂസ്‌മെന്റിനെ വിനോദനികുതി ഒഴിവാക്കി നല്‍കി നഗരസഭ ഭരണാധികാരികള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി സ്വരാജ് ഇന്ത്യ പാര്‍ട്ടി ജില്ലാഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിനോദ നികുതി ഇളവ് നല്‍കാവൂമെന്ന വ്യവസ്ഥയിരിക്കെ ഡി.ജെ. അമ്മ്യൂസ്‌മെന്റ് എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നല്‍കിയതെന്ന് വ്യക്തമാക്കണം. ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാതെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ചെയര്‍പേഴ്‌സണന്റെയും വൈസ് ചെയര്‍മാന്റെയും അറിവോടെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നതെന്നും പല കൗണ്‍സിലര്‍മാരും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു.
നഗരസഭയുടെ വികസനത്തിന് വേണ്ടി ലഭിക്കേണ്ട ലക്ഷകണക്കിന് നികുതിപണം നഷ്ടപ്പെടുത്തിയതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം.എന്‍. അന്‍വറുദ്ദീന്‍, പി. വിജയന്‍, കെ. വിശ്വംഭരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."