HOME
DETAILS

മുളകുപൊടി വിതറി അക്രമം: പ്രതികള്‍ പിടിയില്‍

  
backup
May 25 2016 | 20:05 PM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b5%81%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa-2

കാട്ടാക്കട: മംഗലക്കല്‍ കടയറവിള പുത്തന്‍ വീട്ടില്‍ രാജേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മുളകുപൊടി വിതറി അക്രമം നടത്തുകയും ചെയ്ത പ്രതികളെ കാട്ടാക്കട പൊലിസ് അറസ്റ്റ് ചെയ്തു.
മംഗലക്കല്‍ പറണ്ടോട് അരുണ്‍ ഭവനില്‍ അരുണ്‍ മോഹന്‍ (26), കിഴമച്ചല്‍ കാരിഞ്ചല്‍ ചരുവിളാകത്ത് വീട്ടില്‍ ജാങ്കോ എന്ന അരവിന്ദ് (21 ), പലക്കല്‍ കിഴമച്ചല്‍ നടുവിള പുത്തന്‍ വീട്ടില്‍ ഉണ്ണി എന്ന രാഹുല്‍ (20) എന്നിവരാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: അരുണും രാജേഷും മംഗലക്കല്‍ ജങ്ഷനില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് രാജേഷിന്റെ വീട് കയറി ആക്രമണത്തില്‍ കലാശിച്ചത്.സംഭവ ദിവസം അരവിന്ദ് കാനക്കോട് നിന്നും മുളകുപൊടി വാങ്ങുകയും സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ എന്ന് പറഞ്ഞു നക്രാം ചിറയില്‍ നിന്നും സ്‌കോര്‍പ്പിയോ വാഹനം സംഘടിപ്പിച്ച് പകല്‍ സമയത്ത് എത്തിയാണ് ആക്രമണം നടത്തിയത്. വിഷ്ണു ആണ് വാഹനം ഓടിച്ചിരുന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം രാജേഷ് വീട്ടില്‍ ഉണ്ടെന്നു ഉറപ്പിക്കുന്നതിനായി രാജേഷിന്റെ പേര് ചോദിച്ചു രാഹുല്‍ വീട്ടില്‍ എത്തുകയും ചെയ്തു. രാജേഷ് ഉണ്ടെന്നു ഉറപ്പു വരുത്തിയ സംഘം ചികിത്സയെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന രാജേഷിനെ ആക്രമിച്ചു.
രാജേഷിന്റെ മുഖത്ത് മുളകുപൊടി വിതറുകയും കമ്പി വടി കൊണ്ട് മര്‍ദിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടി എത്തിയ രാജേഷിന്റെ മാതാ പിതാക്കളെയും മുളക് പൊടി എറിഞ്ഞ ശേഷം റോഡില്‍ നിറുത്തിയിരുന്ന കാറില്‍ കയറി സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം ഒളിവില്‍
പോയ പ്രതികളെ കാട്ടാക്കട പൊലിസ് വ്യക്തമായ നിരീക്ഷണത്തിലൂടെ വലയിലാക്കുകയായിരുന്നു.
അക്രമത്തിനു ഉപയോഗിച്ച വസ്തുകള്‍ അരുണിന്റെ വീട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago