ബി.ജെ.പി നേതാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ സര്‍ക്കാര്‍ തന്റേടം കാണിക്കണം: കെ.മുരളീധരന്‍
കൊടുങ്ങല്ലൂര്‍: വിഭാഗീയ പരാമര്‍ശം നടത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തന്റേടം കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്സ് പിന്തുണക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് ചാലക്കുടി ലോകസഭാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യ എന്നാല്‍ ബഹുസ്വരതയാണ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മതേതര കക്ഷികള്‍ യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നും മതേതര സഖ്യത്തെ പിന്തുണയ്ക്കാന്‍ സി.പി.എം ഉള്‍പടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഡി.ജി.പി ലോകനാഥ് ബെഹ്‌റ നരേന്ദ്ര മോഡിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച ആളാണ്. ഡി.ജി.പിക്കെതിരെ ആരോപണമുന്നയിച്ചത് കോണ്‍ഗ്രസ്സ് നേതാക്കള്‍ മാത്രമല്ല സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടിയാണ്.
നോട്ട് നിരോധനത്തെ തുര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. സഹകരണ മേഖലയെ തകര്‍ത്ത് കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം കല്യാണം മുടക്കിയായി മാറിയെന്നും കെ. മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.ബി. സുനീര്‍ അധ്യക്ഷനായി. മുന്‍ എം.പി.കെ.പി ധനപാലന്‍, വി.എസ് അരുണ്‍ രാജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."