HOME
DETAILS

കടല്‍ കടന്നൊരു കായ്കറിത്തോട്ടം

  
backup
January 14 2017 | 03:01 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a4%e0%b5%8d

 

എരുമപ്പെട്ടി: കേരളത്തിന്റെ മണവും രുചിയുമുള്ള പച്ചക്കറികള്‍ മരുഭൂമിയിലും വിളയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രവാസിയായ എരുമപ്പെട്ടി കരിയന്നൂര്‍ കേളംപുലാക്കല്‍ നൗഷാദ്. എന്തും വില കൊടുത്ത് വാങ്ങുന്ന സംസ്‌കാരത്തിന് അടിമകളായ മലയാളികള്‍ പ്രവാസിയായ ഈ യുവാവിന്റെ പ്രവര്‍ത്തനം മാതൃകയാക്കേണ്ടതാണ്.
ഷാര്‍ജയിലുള്ള ഓയില്‍ കമ്പനിയിലെ ജീവനക്കാരനായ നൗഷാദ് തന്റെ വില്ലയോട് ചേര്‍ന്നുള്ള സ്ഥലത്ത് നാല് വര്‍ഷം മുമ്പാണ് പച്ചക്കറി കൃഷി ചെയ്യാന്‍ ആരംഭിച്ചത്. ലീവിന് നാട്ടില്‍ വന്നപ്പോള്‍ കൊണ്ട് വന്ന വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇപ്പോള്‍ നൗഷാദിന്റെ തോട്ടത്തില്‍ വെണ്ട, വെള്ളരി, വഴുതന,തക്കാളി, പാവയ്ക്ക, പടവലം, പയര്‍, കുമ്പളവും, കോവയ്ക്ക, ചീര, ചീനമുളക് എന്നിവ സമൃദ്ധിയായി വിളഞ്ഞ് കിടക്കുകയാണ്. തീര്‍ത്തും ജൈവ രീതിയില്‍ ചെയ്യുന്ന കൃഷിക്ക് ആട്ടിന്‍കാട്ടമാണ് വളമായി ഉപയോഗിക്കുന്നത്. അതിരാവിലേയും ജോലി കഴിഞ്ഞെത്തുന്ന സമയവും അവധി ദിനങ്ങളുമാണ് നൗഷാദ് കൃഷി പരിപാലനത്തിനായി മാറ്റി വെക്കുന്നത്. കൂടെ താമസിക്കുന്ന കാസര്‍ക്കോട് സ്വദേശി വിശ്വനാഥനും നൗഷാദിനെ കൃഷിയില്‍ സഹായിക്കാറുണ്ട്.
ആവശ്യത്തിലധികം കായ്കറികള്‍ 'സമീപ വില്ലകളിലുള്ള മലയാളികള്‍ക്കും സൗജന്യമായി ഇവ വിതരണം ചെയ്യാറുണ്ട്. വിഷരഹിതമായ പച്ചക്കറികള്‍ ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ ലഭിക്കുമെങ്കിലും സ്വന്തം അധ്വാനത്തില്‍ വിളയിച്ചെടുത്ത കായ്കറികള്‍ പ്രത്യേക രുചിയാണ് സമ്മാനിക്കുന്നതെന്ന് നൗഷാദ് അഭിപ്രായപ്പെടുന്നു.
വിരസതയകറ്റാനും ജോലി ഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും ശാരീരിക വ്യായാമത്തിനും കൃഷി ഒരു ഉത്തമ മാര്‍ഗമാണെന്നും ഈ യുവാവ് അവകാശപ്പെടുന്നു. അടുപ്പ് പുകയ്ക്കുന്നതിന് അയല്‍ സംസ്ഥാനങ്ങളിലെ വിഷലിപ്തമായ പച്ചക്കറിക്കായി കാത്ത് നില്‍ക്കുന്ന മലയാളികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ് മണലാരണ്യത്തിലെ പ്രതികൂല കാലാവസ്ഥയില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് തനിക്കാവശ്യമുള്ള പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന നൗഷാദ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago