ദേശീയ കൊറിയോഗ്രാഫി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും
തൃശൂര്‍: പ്രശസ്ത നര്‍ത്തകിയും പത്മഭൂഷണ്‍ മൃണാളിനി സാരാഭായിയുടെ സ്മരണാര്‍ഥം രൂപവല്‍കരിച്ച 'ഹസ്ത' സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ കൊറിയോഗ്രാഫി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കേരള സംഗീത നാടക അക്കാദമി കെ.ടി മുഹമ്മദ് സ്മാരക റീജ്യണല്‍ തിയേറ്റര്‍ 19ന് തുടങ്ങുന്ന പരിപാടി മൃണാളിനിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ 21 വരെ നീണ്ടു നില്‍ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ച 24 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത നാല് പ്രൊഫഷണല്‍ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. 19, 20 തീയ്യതികളില്‍ വൈകീട്ട് അഞ്ച് മുതലാണ് മത്സര അവതരണങ്ങള്‍ നടക്കുക. രാവിലെ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങളും ഇതേ വേദിയില്‍ അരങ്ങേറും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൊറിയോഗ്രാഫിക്ക് 50,000 രൂപയുടെയും കൊറിയോഗ്രാഫര്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. ഇതോടൊപ്പം പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. 21ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. മൃണാളിനി സാരാഭായിയുടെ മകളും പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ പത്മഭൂഷണ്‍ ഡോ. മല്ലിക സാരാഭായ് അനുസ്മരണ പ്രഭാഷണം നടത്തും.
മന്ത്രിമാര്‍ ഉള്‍പടെയുള്ള ജില്ലയിലെ ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. കുസുമം ജോസഫ്, കെ.എം നൂറുദ്ദീന്‍, മോഹന്‍ദാസ് പാറപ്പുറത്ത്, ഡോ. എം.എന്‍ വിനയകുമാര്‍, അഭിമന്യു വിനയകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."