മാപ്പിളകലാ ശില്‍പ്പശാല ഇന്ന്
വളാഞ്ചേരി: ഡോ.എന്‍.കെ. മുഹമ്മദ് മെമ്മോറിയല്‍ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂള്‍ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാപ്പിളകലാ ശില്‍പശാല ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ചീനിമുട്ടിന്റെ അകമ്പടിയോടെ വളാഞ്ചേരി ടൗണില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ശില്‍പശാല നടത്തുന്ന വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളജിലെ ചീനിമരച്ചുവട്ടില്‍ സമാപിക്കും.
ശില്‍പശാലയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ നിര്‍വഹിക്കും.രാവിലെ 10 ന് മാപ്പിളപ്പാട്ടും,പൈതൃകവും എന്ന വിഷയത്തില്‍ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ സംസാരിക്കും.രാവിലെ 11 മുതല്‍ 12 വരെ മാപ്പിളകലാകാരന്‍മാരായ സി.ടി. മുഹമ്മദ്, കോയ കാപ്പാട് എന്നിവര്‍ ദഫ്,അറബന എന്നീ കലകളെക്കുറിച്ചും ഇക്ബാല്‍ കോപ്പിലാന്‍ ഒപ്പന,വട്ടപ്പാട്ട് എന്നീ കലകളെകുറിച്ചും സംസാരിക്കും.ഉച്ചക്ക് രണ്ട് മുതല്‍ മൂന്നു മണിവരെ കോല്‍ക്കളിയെ സംബന്ധിച്ച ശില്‍പശാലയില്‍ പ്രഫ.കെ. മുഹമ്മദ് സംസാരിക്കും.തുടര്‍ന്ന് ഇശല്‍ സായാഹ്നം നടത്തും.വൈകുന്നേരം നാലിന് നടത്തുന്ന സാംസ്‌കാരിക സായാഹ്നം മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.മാപ്പിള കലകളുമായി ബന്ധപ്പെട്ട വി.എം. കുട്ടി, ബാലകൃഷ്ണന്‍ വളളിക്കുന്ന്, കെ.വി. അബൂട്ടി, ഹൈദ്രോസ് പൂവക്കുര്‍ശി, വിളയില്‍ ഫസീല, ബക്കര്‍ എടക്കഴിയൂര്‍, എടക്കുളം ബാവ എടയൂര്‍, മാവണ്ടിയൂര്‍ മുഹമ്മദ് കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിക്കും.വാര്‍ത്താസമ്മേളനത്തില്‍ എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ.കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, ബിജു ജോസഫ്, മജീദ് പുറമണ്ണൂര്‍, ശശി മോങ്ങം, സജീവ് വളാഞ്ചേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."