HOME
DETAILS
MAL
അനുസ്മരണവും ധനസഹായ വിതരണവും നടത്തി
backup
January 14 2017 | 03:01 AM
താനൂര്‍: സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് കാരണവരുമായിരുന്ന ടി അസനാര്‍കുട്ടി 9ാം അനുസ്മരണവും നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കലും അസനാര്‍കുട്ടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ താനൂരില്‍ നടന്നു.എ.പി അനില്‍കുമാര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.
പി.ടി അജയ്‌മോഹന്‍ അധ്യക്ഷനായി.അനുസ്മരണ പ്രഭാഷണം ആര്യടന്‍ മുഹമ്മദ് നിര്‍വഹിച്ചു. കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് നിര്‍വഹിച്ചു.
കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങള്‍ പി.ടി അജയ് മോഹന്‍ നല്‍കി.ഇ കുഞ്ഞു മുഹമ്മദ്,വി എ കരീം,സി ഹരിദാസ്,കെ.പി .എ മജീദ്,യു.കെ ദാമോദരന്‍,ഒ രാജന്‍,പി .കെ ഹൈദ്രോസ്,വൈ .പി ലത്തീഫ്,പി വാസുദേവന്‍,പി രത്‌നാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."