റബറൈസ് പ്രവൃത്തി വൈകിപ്പിക്കുന്നെന്ന്; ലീഗ് പ്രക്ഷോഭത്തിന്
മഞ്ചേരി: മഞ്ചേരി പയ്യനാട് റോഡിന്റെ റബറൈസ് പ്രവൃത്തികള്‍ക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷത്തിന്റെ ഫണ്ട് തടഞ്ഞുവച്ചതിനെതിരേ മുസ്ലിംലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും ഈ റോഡിന്റെ റബറൈസ് പ്രവൃത്തികള്‍ വൈകിപ്പിക്കുകയാണന്നാരോപിച്ചാണ് പയ്യനാട് മേഖലാ മുസ്ലിംലീഗ് സമരത്തിനിറങ്ങുന്നത്.
മഞ്ചേരി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ പിന്തുണയോടെ സമരപരിപാടികള്‍ ആവിഷ്കരിക്കാനാണ് നീക്കം. ചെവ്വാഴ്ച നടക്കുന്ന മേഖല ലീഗ് യോഗത്തില്‍ സമരപരിപാടികള്‍ക്ക് അന്തിമ രൂപംനല്‍കും. മഞ്ചേരി -ഒലിപ്പുഴ റോഡിലെ പയ്യനാട് ഭാഗത്തു വര്‍ഷങ്ങള്‍ മുന്‍പുള്ള ഗതാഗതക്കുരുക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം തുടര്‍ നടപടികള്‍ മന്ദഗതിയിലാവുകയായിരുന്നു. റബറൈസ് നടത്താത്തതു മൂലം പയ്യനാട് വീണ്ടും ഗതാഗതക്കുരുക്കിലേക്കു നീങ്ങിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളില്‍നിന്നും സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിരുന്നു. മൊത്തം 13 പേരുടെ വീടുകള്‍ ഭാഗികമായും 10 കുടുംബങ്ങളുടെ ഭൂമിയുമാണ് സര്‍ക്കാര്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിരുന്നത്.
സെന്റിനു മൂന്നുലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്കു സ്ക്വയര്‍ഫീറ്റിനു 1000 രൂപ നിരക്കിലും നഷ്ടപരിഹാരം നല്കി നടപടികള്‍ വേഗത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."