HOME
DETAILS

ഫൈസല്‍ വധം: അന്വേഷണം വഴിതെറ്റിക്കാന്‍ എസ്.പി ശ്രമിക്കുന്നെന്ന് എം.എല്‍.എ

  
backup
January 14 2017 | 03:01 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4

 

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധത്തില്‍ എസ്.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ്. ഫൈസല്‍ വധക്കേസ് അന്വേഷണം എസ്.പിയുടെ നേതൃത്വത്തില്‍ വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കുന്നതായി ചെമ്മാട് റസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തലവന്‍ താനാണെന്നു പറയുന്നെന്നല്ലാതെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് എസ്.പി സ്വീകരിച്ചുവരുന്നത്. കൃത്യം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായ പ്രതികളെ ഇനിയും പിടികൂടാന്‍ ബാക്കിയുണ്ടെന്നും പ്രതികള്‍ നാടുവിട്ടെന്ന് അന്വേഷണ സംഘം പറയുമ്പോഴും അവര്‍ നാട്ടില്‍ വിലസുന്നതായാണ് വിവരമെന്നും എം.എല്‍.എ പറഞ്ഞു.
ഗൂഢാലോചനാ കേന്ദ്രത്തിനെതിരേയും നടപടിയെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. പകരം ഡിവൈ.എസ്.പി അടക്കമുള്ള അന്വേഷണ സംഘത്തെ മറ്റു ഡ്യൂട്ടികളില്‍ നിയോഗിച്ച് കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഐ.ജി അടക്കമുള്ള പൊലിസ് മേധാവികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
ശബരിമലയിലും തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കും വലിയ പൊലിസ് സന്നാഹം ആവശ്യമാണെങ്കിലും ഫൈസല്‍ വധക്കേസിലെ അന്വേഷണ സംഘാംഗങ്ങളെതന്നെ മുഴുവനായി നിയമിച്ചത് കേസ് ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്. പൊലിസിന്റെ പക്ഷപാതപരമായ നീക്കങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago