HOME
DETAILS
MAL
ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിക്കണം: ജില്ലാപഞ്ചായത്ത്
backup
January 14 2017 | 03:01 AM
മലപ്പുറം: പരിശുദ്ധ ഹജ്ജ് കര്‍മത്തിനു പോകുന്ന തീര്‍ഥാടകര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നു യാത്ര പോകുന്നതിന് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നു ഹജ്ജിനു പോകുന്ന 75 ശതമാനം പേരും മലബാറില്‍നിന്നുള്ളവരാണ്. റണ്‍വേ റീ കാര്പറ്റിങ്ങിന്റെ പേരില്‍ താല്‍ക്കാലികമായി മാറ്റിയ ഹജ്ജ് ക്യാംപ് റണ്‍വേ ബലപ്പെടുത്തിയ സ്ഥിതിക്കു കരിപ്പൂരില്‍നിന്നുതന്നെ ആക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.ജില്ലാപഞ്ചായത്തംഗം എം.കെ അബ്ദുറഹ്മാന് പ്രമേയം അവതരിപ്പിച്ചു. സലീം കുരുവമ്പലം പിന്താങ്ങി. പ്രമേയം യോഗം ഐക്യകണ്ഠ്യേന അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."