HOME
DETAILS

ജിഷ്ണുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി കൈമാറി

  
backup
January 14 2017 | 04:01 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വളയം പൂവംവയലിലെ കിണറുള്ളപറമ്പത്ത് ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. ഇന്നലെ പത്തോടെ ഇവരുടെ വീട്ടില്‍ എത്തിയ എക്‌സൈസ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ജിഷ്ണുവിന്റെ പിതാവ് അശോകന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
വീട്ടിലെത്തിയ മന്ത്രി ജിഷ്ണുവിന്റെ പിതാവ് അശോകനുമായി ഏറെനേരം സംസാരിച്ചു . കുറ്റക്കാരില്‍ ഒരാളെപ്പോലും സര്‍ക്കാര്‍ വെറുതെ വിട്ടില്ലന്നും ,ഒരു ഉന്നതസംഘത്തെ തന്നെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെ@ന്നും മന്ത്രിപറഞ്ഞു. കേസിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും തൃശൂര്‍ എസ്.പിയുടെ നിരീക്ഷണത്തില്‍ ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തിന് അന്വേഷണച്ചുമതല കൈമാറിയതായും മന്ത്രി പിതാവിനെ ധരിപ്പിച്ചു .തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മയുടെ അരികിലെത്തിഅവരെയും ആശ്വസിപ്പിച്ചു. മന്ത്രിയുടെ കൈകള്‍ കൂട്ടിപിടിച്ചുകൊണ്ടണ്ട് അവര്‍ വലിയ ആളുകളാണെന്നും ഗുണ്ടണ്ടകളെകൊണ്ടണ്ട് കൊല്ലിച്ചതാണ് എന്റെറ മോനെയെന്നും അവരെ വെറുതെ വിടരുതേയെന്നും അഭ്യര്‍ഥിച്ചു. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നിങ്ങളുടെ കൂടെയുണ്ടെണ്ടന്നും കുറ്റക്കാര്‍ ഒരാള്‍പോലും നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്നും മന്ത്രി ഉറപ്പ് നല്‍കിയാണ് മടങ്ങിയത് . ഇന്നലെയും രാവിലെ മുതല്‍ ജിഷ്ണുവിന്റെ വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തിയത്. വിവിധ കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും വീട്ടില്‍ എത്തി. എം.എല്‍.എ ഇ.കെ വിജയന്‍, വടകര തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍ , സി.പി.എം ഏരിയ സെക്രട്ടറി പി.പി ചാത്തു , സി.പി.ഐ നേതാവ് എം.ടി ബാലന്‍ , ടി കുമാരന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago