കഞ്ചാവ് വില്‍പ്പനക്കാരനായ മധ്യവയസ്കന് പിടിയില്‍
ഫറോക്ക് : പന്തീരാങ്കാവില്‍ മധ്യവയസ്കനായ കഞ്ചാവ് വില്പ്പനക്കാരന് പിടിയില്‍. 1.050കിലോ കഞ്ചാവുമായി പൂളേങ്കര ചാലിക്കര വച്ച് കുറ്റിക്കാട്ടൂര്‍ സ്വദേശി കണിയത്ത് വീട്ടില്‍ ടി.മുഹമ്മദ് എന്ന പുല്ല മുഹമ്മദ(57)ാണ് എക്സൈസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.പി പീതാംബരന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പന്തീരാങ്കാവ്, പൂളേങ്കര, ചാലിക്കര, മുതുവനതറ എന്നി ഭാഗങ്ങളില്‍ മയക്കു മരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയിന്മേലുളള പരിശോധനയിലാണ് പ്രതി വലയിലാകുന്നത്. വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. പാലക്കാട് അട്ടപ്പാടിയില്‍ നിന്നാണ് ചില്ലറ വില്‍പ്പനക്കായി കഞ്ചാവ് കൊണ്ടുവരുന്നത്. ഇയാള്‍ക്കെതിരെ മുന്‍പും കഞ്ചാവ് കച്ചവടം നടത്തിയതിനു എക്സൈസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രിവന്റീവ് ഓഫിസര്‍മാരായ എം.അബ്ദുള്‍ ഗഫൂര്‍, സി.കെ സതീശന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സന്ദീപ് എന്‍, എസ്. രഞ്ജിത്ത്, ആര്. ജലാലുദ്ദീന്‍, എന്‍. ജിനീഷ്, എം.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്കി.
കഞ്ചാവ് മയക്കുമരുന്ന് കച്ചവടത്തിനെതിരെ നിരീക്ഷണം ശക്തമാക്കുമെന്നു എക്സൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."