ലോകത്തിന്റെ ഭാവി വ്യക്തികള്‍ക്ക് തകര്‍ക്കാനാവില്ല: ടി.പി ശ്രീനിവാസന്‍
കോഴിക്കോട്: ലോകത്തിന്റെ ഭാവി വ്യക്തികള്‍ക്ക് തകര്‍ക്കാനാവില്ലെന്നും 2017ലെ ലോകം എന്തായിരിക്കണമെന്ന് ആശങ്കകളെക്കാള്‍ കൂടുതല്‍ ആശകളാണെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന്‍.
കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫാസിസത്തെ ചെറുക്കാന്‍ എന്ന സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് എല്ലായിടത്തും ഭയമാണ്. വലതുപക്ഷത്തിന്റെ ഭീകരമുഖം എല്ലാ രാജ്യത്തും കാണാന്‍ കഴിയും. എന്നാല്‍ വലതുപക്ഷത്തിലേക്കുള്ള യാത്ര എവിടെ നിന്നാണ് ആരംഭിച്ചതെന്ന് നോക്കിയാല്‍ പറയുന്നത് 2014 ല്‍ ഇന്ത്യയില്‍ നിന്നാണെന്നാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തയാള്‍ സ്വേഛാധിപത്യത്തിലൂടെ നീങ്ങുമ്പോള്‍ ജനാധിപത്യത്തിന്റെ മൂല്യം തന്നെയില്ലാതാവും. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്നവര്‍ ജനാധിപത്യത്തിന് എതിരായി വരുന്ന പ്രവണതയാണ് ഇന്ത്യയിലും ലോകത്തും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ദീപം കൊളുത്തി ഗാനമാലപിച്ചു.
തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ സംഘ്പരിവാര്‍ അക്രമത്തെ പ്രതിരോധിച്ച അധ്യാപിക ദീപ നിശാന്ത് ദീപം ഏറ്റുവാങ്ങി. ഡോ.എം.ജി.എസ് നാരായണന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് സംഗമത്തിനെത്തിയവരും ദീപം തെളിയിച്ചു.'തലയില്‍ എംറ്റിയായവന് എന്ത് എം.ടി' എന്ന ഫാസിസ്റ്റ് വിരുദ്ധ കാര്‍ട്ടൂണ്‍ വരച്ച് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഉണ്ണി പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എഴുത്തുകാരായ പി.കെ പാറക്കടവ്, ശത്രുഘ്‌നന്‍, പ്രതാപന്‍ തായാട്ട് സംസാരിച്ചു.ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി. കോണ്‍ഗ്രസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സി.വി ബാലകൃഷ്ണന്‍ സ്വാഗതവും സുനില്‍ മടപ്പള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."