കൊയിലോട്ടുപാറയിലെ ഖനനം; സമീപവാസികള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: താമരശ്ശേരി ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരത്ത് 30 വര്‍ഷത്തോളമായി ജിയോ എന്റര്‍പ്രൈസസ് നടത്തുന്ന കരിങ്കല്‍ ക്വാറി ഖനനത്തിനെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കൊയിലോട്ടുപ്പാറ പരിസ്ഥിതിസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖനനം മൂലം സമീപപ്രദേശത്തെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സമതല നിരപ്പില്‍ നിന്ന് 150 അടി ആഴത്തില്‍ ഖനനം നടത്തുന്നതിനാല്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ദിവസവും 15 ലോഡ് മാത്രം ഖനനം ചെയ്യാനുള്ള പരിമിതമായ അനുമതിപത്രത്തിന്റെ മറവില്‍ 300 മുതല്‍ 400 ലോഡ് വരെ കയറ്റി അയക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.
ദിവസവും 12 മണിക്കൂറിലേറെ ഖനനം നടക്കുന്നതിനാല്‍ അന്തരീക്ഷ മലിനീകരണവും ശബ്ദമലീനീകരണവും മൂലം 100ഓളം കുടുംബങ്ങള്‍ ഇവിടെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
ക്വാറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് പ്രദേശവാസിയുടെ വീടിന് കേടുപാട് സംഭവിച്ചപ്പോള്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം വീണ്ടും ഖനനം ആരംഭിച്ചു. തുടര്‍ന്ന് ഗ്രാമസഭാ യോഗത്തില്‍ ക്വാറി ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചതുമാണ്. എന്നാല്‍ നടപടികള്‍ ഉണ്ടായില്ല. പഞ്ചായത്ത് ഭരണപക്ഷത്തെയും എതിര്‍പക്ഷത്തെയും ഒരോ അംഗങ്ങള്‍ ക്വാറി ഉടമസ്ഥരാണെന്നും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളായ കെ.ഇ ഷൈജു, വി.കെ മുഹമ്മദ് റഷീദ്, എം അബ്ദുറഹിമാന്‍, മുഹമ്മദ് റാഫി മലയില്‍, ഗണേശന്‍ കിഴക്കേടത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."