വിജിലന്‍സ് പരിശോധന നടത്തി
മാവൂര്‍: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ജനവിദ്യാകേന്ദ്രത്തിന്റെ മറവില്‍ അഴിമതിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജനവിദ്യാകേന്ദ്രങ്ങളിലേയ്ക്ക് 6,25,000 രൂപ മുടക്കി വാങ്ങിയ ഫര്‍ണിച്ചറുകള്‍ കാണാതായത് സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പഞ്ചായത്തിലെ നാല് ജനവിദ്യാകേന്ദ്രത്തിലേക്ക് വാങ്ങിയ മേശകള്‍, കസേരകള്‍, മൈക്ക് സെറ്റ്, ടാര്‍പ്പായ തുടങ്ങിയവയാണ് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നല്‍കാതെ സ്വകാര്യവ്യക്തികള്‍ ഉപയോഗിക്കുന്നതായി ചാത്തമഗലം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഫഹദ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ജില്ലാ ധനകാര്യ പരിശോധനാ ഓഫിസര്‍ അബ്ദുല്‍ മുനീര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍മാരായ അനില്‍കുമാര്‍, ബബിത എന്നിവരാണ് ഇന്നലെ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."