നാട്ടുകാര്‍ക്ക് ദുരിതമായി പതിനാറാംമൈലിലെ മദ്യക്കച്ചവടം
തരിയോട്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാറാംമൈലിലും സമീപങ്ങളിലും പൊലിസ്, എക്‌സൈസ് അധികാരികളുടെ കണ്ണുവെട്ടിച്ച് നടത്തുന്ന മദ്യക്കച്ചവടം ജനങ്ങള്‍ക്ക് ദുരിതമായി. മദ്യവില്‍പന സംഘങ്ങള്‍ പ്രദേശവാസികളുടെ സൈ്വരജീവിതം തകര്‍ക്കുകയാണ്. ബിവറേജ്‌സ് കോര്‍പറേഷന്റെ ചില്ലറവില്‍പന കേന്ദ്രങ്ങളില്‍നിന്നു വാങ്ങുന്ന വിദേശമദ്യമാണ് പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനില്‍നിന്നു വിളിപാട് അകലം മാത്രമുള്ള പതിനാറാംമൈല്‍ അങ്ങാടിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ വില്‍ക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് കടത്തിണ്ണകളില്‍ ഉടുതുണിപോലും ഇല്ലാതെ മയങ്ങുന്ന കാഴ്ച കാണാനും കണ്ണുപൊത്താനും വിദ്യാര്‍ഥികളടക്കമുള്ളവര്‍ നിര്‍ബന്ധിതരാകുകയാണ്. പലപ്പോഴും ബസ് കാത്തിരിപ്പുകേന്ദ്രവും കയ്യടക്കുകയാണ് മദ്യപര്‍. മദ്യക്കച്ചവടത്തിനു തടയിടാനും മദ്യപരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനും പൊലിസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."