HOME
DETAILS
MAL
ബസുടമകള്‍ സമരത്തിലേക്ക്
backup
January 14 2017 | 04:01 AM
വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി 17നു വടകര താലൂക്ക് ഓഫിസിനു മുന്നില്‍ ഉടമകള്‍ ധര്‍ണ നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.കെ ഗോപാലന് നമ്പ്യാര്‍, എം.കെ ഗോപാലന്, പി.പി വിജയന്, ടി.കെ ബാലന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."