പേരാമ്പ്ര, മേലടി ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രവൃത്തി അവലോകന യോഗം നടത്തി
പേരാമ്പ്ര: മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് പേരാമ്പ്ര, മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ അനുവദിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളെ കുറിച്ചും അവലോകനം നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, പ്ലാനിങ് വിഭാഗം റിസര്‍ച്ച് ഓഫിസര്‍ എം. പ്രസാദ്, എം.പിയുടെ പഴ്സനല്‍ അസി. കെ. പ്രദീപന്, പേരാമ്പ്ര ബി.ഡി.ഒ കമലാ കാന്ത പൈ, ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു. ഭരണാനുമതിനല്‍കിയ പ്രവൃത്തികളില്‍ 34 പദ്ധതികളാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്.
ഒരു കോടി 20 ലക്ഷം രൂപ ചിലവിട്ട് നിര്‍മിക്കുന്ന പന്നിക്കോട്ടൂര്‍ പാലമുള്‍പ്പെടെ മൂന്നു കോടി രൂപയുടെ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ളത് മാര്‍ച്ച് 30നുള്ളില്‍ തീര്‍ക്കാന്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."