കുഞ്ഞയിഷയുടെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: മരുതേരി തെക്കേകൊരവന് തലക്കല്‍ കുഞ്ഞയിഷയുടെ ദുരൂഹ മരണത്തില്‍ സമഗ്രാന്വേഷണമാവശ്യപ്പെട്ട് മരുതേരിയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 24നു കൈതാവില്‍ പാറക്കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹത്തെക്കുറിച്ച് നിലനില്‍ക്കുന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. നിരവധി തവണ കുഞ്ഞയിഷ ക്രൂരപീഡനത്തിന് ഇരയായതായി നാട്ടുകാരും ബന്ധുക്കളും ആക്ഷേപം ഉന്നയിച്ചിരുന്നു. യോഗത്തില്‍ ടി. രാജന്, രാജന് മരുതേരി, പ്രതീഷ് നടുക്കണ്ടി, സബീര്‍ മാസ്റ്റര്‍, സഫ മജീദ്, എം. ബാലകൃഷ്ണന്, ഒ.ടി രാജു, സി.കെ അശോകന്, വി.കെ രവീന്ദ്രന്, കെ. ബാബു, ടി. ശ്രീജ, പഞ്ചായത്തംഗങ്ങളായ അജിത കൊമ്മിണിയോട്ട്, ജിഷ കൊട്ടപ്പുറത്ത് സംസാരിച്ചു. എം. ജ്യോതി അധ്യക്ഷയായി. എം. ജ്യോതി ചെയര്‍പേഴ്സണും സഫ മജീദ് കണ്‍വീനറുമായി കമ്മിറ്റിക്ക് രൂപം നല്കി. മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."