ഈ മാസത്തെ റേഷന്‍ 31 വരെ വിതരണം ചെയ്യും
കാസര്‍കോട്: ജനുവരി മാസത്തേക്ക് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ ഈ മാസം 31 വരെ അതാതു പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. കരട് മുന്‍ഗണനാ പട്ടികയില്‍ പെട്ട റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിനു നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
എ.എ.വൈ കാര്‍ഡുടമകള്‍ക്കു സൗജന്യമായി 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും ലഭിക്കും. നോണ്‍ പ്രയോറിറ്റി (നോണ്‍ സബ്സിഡി, എ.പി.എല്‍) കാര്‍ഡുടമകള്‍ക്ക് ആളൊന്നിനു അഞ്ചു കിലോ ഭക്ഷ്യധാന്യം ലഭിക്കും. അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലുമാണു ലഭിക്കുക. നിലവില്‍ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മുന്‍ഗണന, എ.എ.വൈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കാര്‍ഡിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കില്‍ ലഭിക്കും. വൈദ്യുതീകരിച്ച വീട്ടിലെ കാര്‍ഡിന് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാര്‍ഡിനു നാലുലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിനു 20 രൂപ നിരക്കില്‍ ലഭിക്കും.
അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യമായി ലഭിക്കും. കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നു വാങ്ങേണ്ടതാണ്. ടോള്‍ഫ്രീ നമ്പര്‍ 1800-425-1550, 1967
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."