HOME
DETAILS
MAL
ഭൂവിവരശേഖരണം: വിവരങ്ങള്‍ നല്കാന് അവസരം
backup
January 14 2017 | 05:01 AM
കാസര്‍കോട്: ജില്ലയിലെ റവന്യൂ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവില്‍ നടന്നു വരുന്ന ക്യാംപുകള്‍ അവസാനിച്ച വില്ലേജുകളില്‍ ഇതുവരെയായി വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് 16 മുതല്‍ 24 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ അതാത് വില്ലേജ് ഓഫിസുകളില്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ജില്ലയില്‍ ബാക്കിയുളള വില്ലേജുകളിലെ വിവരശേഖരണം 16ന് ആരംഭിക്കും. 2016 ഡിസംബര്‍ 21 മുതല്‍ വില്ലേജുകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്ന ക്യാംപുകളില്‍ ഒന്നരലക്ഷത്തോളം ഫോറങ്ങള്‍ ഭൂവുടമകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."