കാസര്‍കോടിന്റെ വികസനം: 16ന് ദേശീയ സെമിനാര്‍
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ടു നെഹ്റു കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഈ മാസം 16 ,17 തിയതികളില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16നു രാവിലെ റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കില ഡയറക്ടര്‍ പി.പി ബാലന് വിഷയവതരണം നടത്തും. നെഹ്റു കോളജ് മാ നേജര്‍ ഡോ. കെ വിജയരാഘവന് അധ്യക്ഷനാകും.
രണ്ടു ദിവസങ്ങളിലായി പത്തോളം സെഷനുകളിലായി കൃഷി, അടിസ്ഥാന വികസനം തുടങ്ങി നിരവധി വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 17ന് ഉച്ചയ്ക്ക് 2.30നു നടക്കുന്ന സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഡോ.കമലാക്ഷന്‍ കോക്കാല്‍ വിഷയാവതരണം നടത്തും. സെമിനാറില്‍ ഉണ്ടാകുന്ന എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രനു സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നെഹ്റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ.വി.പി പുഷ്പജ, സാമ്പത്തിക വിഭാഗം മേധാവി ഡോ.എ അശോകന്, കെ രാമനാഥന്, പ്രഫ. എ ഗംഗാധരന് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."