മാലിന്യപാത
കാസര്‍കോട്: ജില്ലയിലെ തിരക്കേറിയ റോഡുകളിലൊന്നായ കാസര്‍കോട്-തലപ്പാടി ദേശീയ പാതയോരം മാലിന്യം നിറഞ്ഞതു കാരണം യാത്രക്കാര്‍ക്കു ദുരിതമാവുന്നു.
ചെര്‍ക്കള, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെ റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാത്തതാണു ഇതു വഴി യാത്ര ചെയ്യുന്നവര്‍ക്കു ബുദ്ധിമുട്ടായി മാറുന്നത്. ദേശീയ പാതാ വികസനത്തിനായി തിരക്കു കൂട്ടുന്ന അധികാരികള്‍ മാലിന്യം നിര്‍മാര്‍ജനം വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. പാതയോരത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം മാലിന്യക്കൂമ്പാരമായതോടെ കാല്‍നട യാത്രക്കാര്‍ക്കു മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടാതെ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളും പശുക്കളും യാത്രക്കാരുടെ സുരക്ഷക്കു ഭീഷണിയാവുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൊസങ്കടി ദേശീയപാതയിലെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
മഞ്ചേശ്വരത്തു ബസ് സ്റ്റോപ്പിന്റെ ഇരുഭാഗങ്ങളിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി അറവു ശാലകള്‍, കല്യാണ വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ക്കു പുറമേ രാത്രി കാലങ്ങളില്‍ മദ്യപാന സംഘം വലിച്ചറിയുന്ന മദ്യക്കുപ്പികളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും കാണാം. ഹൊസങ്കടിയില്‍ നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് മാലിന്യങ്ങള്‍ കൊണ്ടു നിറച്ച നിലയിലാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തിലെ മച്ചപ്പാടി കിട്ടഗുണ്ടിയില്‍ ആധുനിക സംവിധാനങ്ങളോടെ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്കു കരാര്‍ കൊടുത്തിരുന്നു. നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങിയതോടെ നിര്‍മാണം നിലച്ചു. പദ്ധതിക്കു വേണ്ടി മുടക്കിയ പണം തിരിച്ചുപിടിക്കാനോ പണി പൂര്‍ത്തിയാക്കാനോ മാറി മാറി വന്ന അധികാരികള്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ ഇപ്പോള്‍ കെട്ടിടം കാടുമൂടിയ നിലയിലാണ്.
മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും പരക്കുന്നതിനു മുമ്പെ മാലിന്യങ്ങള്‍ നീക്കം ചെയ്തു പാതയോരങ്ങള്‍ വൃത്തിയാക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."