സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍: എ.ബി.വി.പി
കണ്ണൂര്‍: കേരളത്തിലെ സ്വാശ്രയ കോളജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളായി മാറിയെന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ നിധീഷ്. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ എ.ബി.വി.പിക്ക് വിശ്വാസമില്ല. ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച സുതാര്യമാവുകയുള്ളുവെന്നും വാര്‍ത്താസമ്മേളനത്തില്‍ നിധീഷ് പറഞ്ഞു. ലിങ്ങ്‌ദോ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാശ്രയ കോളജുകളില്‍ ഉടന്‍ നടപ്പില്‍ വരുത്തണം. 16ന് സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ യൂനിറ്റ് രൂപീകരണ ദിനം സംഘടിപ്പിക്കും. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന തുടരന്വേഷണവും വിശ്വാസയോഗ്യമല്ലെന്നും നിധീഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സമിതി അംഗം കെ രഞ്ജിത്ത്, ടി.വി പ്രേംസായി, കെ അനൂപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."