ട്രെയിന്‍ യാത്രക്കിടെ മലയാളികളെ കൊള്ളയടിച്ചു
പയ്യന്നൂര്‍: ട്രെയിന്‍ യാത്രക്കിടെ മലയാളികളെ കൊള്ളയടിച്ചു. നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെറുപുഴ കോലുവള്ളിയിലെ ജോര്‍ജ് ജോസഫിന്റെ മകള്‍ അമല, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് കവര്‍ച്ചക്കിരയായത്.
ചത്തിസ്ഗഡില്‍ ആര്‍മി ഓഫിസറായ ഭര്‍ത്താവ് ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശി ഡിജോ വര്‍ഗീസിനൊപ്പം ഉണ്ടായിരുന്ന അമല എട്ടു മാസം പ്രായമായ കുഞ്ഞിനെയും കൂട്ടി പിതാവ് ജോര്‍ജ് ജോസഫിനൊപ്പം നാട്ടിലേക്ക് വരവെയായിരുന്നു മോഷണം. എ.സി ടു ടയര്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ ഹാന്റ് ബാഗില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍, ഒന്നര പവന്റെ സ്വര്‍ണാഭരണം, അയ്യായിരം രൂപ, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് നഷ്ടമായത്. നാസിക് റോസിന് സമീപം ഗുണ്ടവ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്.
പുലര്‍ച്ചെ നാലിനും ആറി നും ഇടയിലാകാം മോഷണം നടന്നതെന്നാണ് സംശയം. ഇതേ ട്രെയിനിലെ മറ്റൊരു യാത്രികനായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അരുണ്‍ ഉണ്ണികൃഷ്ണനും കവര്‍ച്ചക്കിരയായി. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. റെയില്‍വെ പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."