യമന്‍ സൈന്യത്തിനു വന്‍ മുന്നേറ്റം: 13 ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ കയ്യടക്കി ഔദ്യോഗിക സേന വന്‍ മുന്നേറ്റം നടത്തിയതായി സൈന്യം അവകാശപ്പെട്ടു.
തന്ത്രപ്രധാന കേന്ദ്രങ്ങളായ തായിസിനും ഹുദയക്കും ഇടയിലുള്ള കേന്ദ്രങ്ങളുടെ നിയന്ത്രമാണ് സൈന്യം കീഴടക്കിയത്. ഇതോടെ ഹൂതികളുടെ പ്രധാന കേന്ദ്രമായ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന പാതയാണ് തങ്ങളുടെ കീഴില്‍ ആയതെന്നും ഹൂഥികളുടെ പതനം ഉടന്‍ തന്നെയുണ്ടാകുമെന്നും മിലിട്ടറി കമാണ്ടര്‍ മേജര്‍ ജനറല്‍ ഖാലിദ് ഫാദില്‍ വ്യക്തമാക്കി.
അതിനിടെ സഊദിയുടെ നേതൃത്വത്തില്‍ സഖ്യ സേന ശബ് വ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 വിമത ഹൂതികള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സഖ്യസേന പറഞ്ഞു.
സഖ്യസേനയുടെ അകമ്പടിയോടെയാണ് യമന്‍ സേന ഓരോ പ്രദേശങ്ങളും കീഴടക്കുന്നത്. യമനില്‍ യുദ്ധം തുടങ്ങി രണ്ടു വര്ഷം പിന്നിടുമ്പോഴും യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎന്നിലെ യമന്‍ മധ്യസ്ഥന്‍ ഇസ്മായില്‍ ഓള്‍ഡ് ശൈഖ് അഹ്മദിന്റെ നേതൃത്വത്തില്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്.
നേരത്തെ നിരവധി തവണ സമാധാന കരാര്‍ നടപ്പിലായെങ്കിലും ഇരു കൂട്ടരും പലപ്പോഴായി ലംഘിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."