ഏഷ്യക്കാരിയായ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി
റിയാദ്: മക്ക പ്രവിശ്യയില്‍ ഏഷ്യക്കാരിയായ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മക്ക പ്രവിശ്യയില്‍ തായിഫിനു സമീപം ശുഹദാ ശമാലിയ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവായ യുവാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി ഉടനെ തന്നെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങു വന്നു താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. കൊല്ലപ്പെട്ട യുവതി ഏഷ്യന്‍ വംശജനാണെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
എന്നാല്‍ ഏതു രാജ്യക്കാരിയാണെന്നു വ്യക്തമല്ല. യുവതിയുടെ കഴുത്തിനു പിറകിലും വയറിനുമേറ്റ കുത്തുകളാണ് മരണ കാരണം. യുവാവിന് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ട്. മൂന്ന് മക്കളാണുള്ളത്. മൂത്തകുട്ടിക്ക് ഏഴു വയസ്സ് മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."