ചെമ്പേരി വിമല്‍ജ്യോതിയിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ചെമ്പേരി: വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി പീഡനത്തില്‍ പ്രതിഷേധിച്ചു എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കോളജ് ഗേറ്റിനു മുന്‍പില്‍ സംഘടിച്ചു നിന്ന മാനേജ്‌മെന്റിനെ അനുകൂലിക്കുന്നവരും സെക്യൂരിറ്റിക്കാരും ചേര്‍ന്നു എം.എസ്.എഫ് പ്രവര്‍ത്തകരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇരുവിഭാഗത്തെയും ശാന്തരാക്കാന്‍ പൊലിസ് ഇടപെട്ടു. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചു എം.എസ്.എഫ് നേതാക്കള്‍ പ്രിന്‍സിപ്പിലനോട് സംസാരിക്കുന്നതിനായി അകത്തേക്കു പ്രവേശിക്കുന്നതിനിടെ മാനേജ്‌മെന്റ് പ്രതിനിധികളില്‍ ചിലരും പൊലിസും നേതാക്കളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. എം.എസ്.എഫ് ജില്ലാപ്രസിഡന്റ് സി.കെ നജാഫ്, സെക്രട്ടറി മുഹമദ്കുഞ്ഞി , നസീര്‍, ബനീര്‍ ഇരിക്കൂര്‍, ഫവാസ് പുന്നാട്, നൗഫല്‍ പാനോള്‍, ഇജാസ് ആറളം, ഹക്കീം ചെമ്പിലോട്, അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."