അദാലത്ത് ഫെബ്രുവരിയില്‍
കണ്ണൂര്‍: ചുരുങ്ങിയ സ്ഥലത്ത് വീട് വെയ്ക്കാനും മറ്റും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ സഹായിക്കാന്‍ അദാലത്ത് നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
വര്‍ഷങ്ങളായി നിയമക്കുരുക്കിലും സാങ്കേതിക പ്രശ്‌നങ്ങളിലുംപെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനാണ് ഫെബ്രുവരി 28ന് പ്രത്യേക അദാലത്ത് നടത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചത്.
പരമാവധി പേര്‍ക്ക് കെട്ടിട നിര്‍മാണാനുമതിയും നിര്‍മാണം പൂര്‍ത്തിയായവയ്ക്ക് അണ്‍ ഓതറൈസ്ഡ് നമ്പറും നല്‍കും.
നിലവില്‍ 150 സ്‌ക്വയര്‍മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് യു.എ നമ്പര്‍ നല്‍കി താല്‍ക്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍ ഇതിന്റെ ഗുണം അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് അദാലത്ത് നടത്താന്‍ തീരുമാനിച്ചത്.
തീരദേശ മേഖലയിലെ കെട്ടിട നിര്‍മാണത്തിനായി നൂറുകണക്കിന് അപേക്ഷകളും കെട്ടികിടക്കുന്നുണ്ട്. ഈ അപേക്ഷകള്‍ കാലതാമസമില്ലാതെ തിരുവനന്തപുരത്തേക്ക് അയയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ) പദ്ധതി പ്രകാരം വീടുവെയ്ക്കാന്‍ അപേക്ഷ നല്‍കിയവരും ബുദ്ധിമുട്ടിലാണ്. അപേക്ഷിച്ചവരുടെ സ്വത്ത് രേഖകളുടെ പകര്‍പ്പ് തദ്ദേശസ്വയംഭരണ സ്ഥാപനം കൈവശം വയ്ക്കണം. അതിനാല്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മറ്റ് വായ്പകളെടുക്കാനാവാത്ത അവസ്ഥയാണ്. പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള തുകയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാനുമാവില്ല.
ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, വെള്ളോറ രാജന്‍, ടി.ഒ മോഹനന്‍, സി.സമീര്‍, എം.പി മുഹമ്മദലി, പ്രകാശന്‍, സുമാ ബാലകൃഷ്ണന്‍, എന്‍ ബാലകൃഷ്ണന്‍, എന്‍.പി ഭാസ്‌കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."