HOME
DETAILS
MAL
സ്കൂളിനെതിരേയുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: ആലിയ മാനേജ്മെന്റ്
backup
January 14 2017 | 06:01 AM
പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി കാംപസിലെ കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിനു കാരണം ഫീസ് അടക്കാന്‍ നിര്‍ബന്ധിച്ചതാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സ്കൂള്‍ മാനേജ്മെന്റ്. പഠനസംബന്ധമായ കാര്യത്തില്‍ വിദ്യാര്‍ഥിയെ അധ്യാപിക ശാസിച്ചിരുന്നു. ഇതു കാരണമാവാം വിദ്യാര്‍ഥി കിണറ്റില്‍ ചാടിയത്. സ്കൂളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാറില്ല. ഈ വിഷയത്തില്‍ എന്താണു സംഭവിച്ചതെന്നു പരിശോധിക്കാന്‍ മാനേജ്മെന്റ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."