ബി.ആര്.സിയിലെ നിയമനത്തിന് ഭരണപക്ഷ നേതാവു കൈക്കൂലി വാങ്ങിയതായി ആരോപണം
ബദിയഡുക്ക: ക്ലറിക്കല്‍ നിയമനത്തിനു വേണ്ടി ഭരണപക്ഷ കക്ഷിയിലെ ഒരു നേതാവ് കൈക്കൂലി വാങ്ങിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. ബദിയഡുക്ക ഗവ. ഹൈസ്ക്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോര്‍സ് സെന്റ്റില്‍ ഒഴിവുള്ള തസ്തികയിലേക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരുന്നത്. ഇതുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മുന്‍ഗണന ാപട്ടിക പ്രകാരം ഇന്റര്‍വ്യു നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്. അതിനിടെ, ബദിയഡുക്കയിലെ ബി.ജെ.പിയിലെ ഒരു സജീവ പ്രവര്‍ത്തകനും പിഗ്മി കലക്ഷന്‍ ഏജന്റുമായ യുവാവു തന്റെ ഭാര്യക്ക് ജോലി ഉറപ്പാക്കുന്നതിനു വേണ്ടി ഭരണ പക്ഷ പാര്‍ട്ടിയിലെ ഒരു നേതാവിനെ ഓഫിസില്‍ ചെന്ന് കണ്ട് കൈക്കൂലി നല്‍കിയെന്നാണ് ആരോപണമുയര്‍ന്നത്.
നിരവധി പാര്‍ട്ടി പ്രര്‍ത്തകര്‍ ജോലിക്കായി പുറത്തു കാത്തുനില്ക്കുമ്പോള് പണം വാങ്ങി രാഷ്ട്രീയ എതിരാളികളില്പെട്ടവര്ക്കു നിയമനം നല്‍കുന്നുവെന്നാണു പ്രവര്‍ത്തകരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."