മുംബൈയെ തകര്‍ത്ത് ഗുജറാത്ത് രഞ്ജി ചാംപ്യന്മാര്
ഇന്‍ഡോര്‍: ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മുംബൈയെ തകര്‍ത്ത് ഗുജറാത്ത് രഞ്ജി കിരീടം ചൂടി.
ഫൈനലില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് ക്യാപ്റ്റന്‍ പാര്‍ഥീവ് പട്ടേലിന്റെ പ്രകടനമാണ് തുണയായത്. 196 പന്തില്‍ 24 ബൗണ്ടറി അടക്കം പാര്‍ഥിവ് 143 റണ്‍സ് നേടി. ആദ്യമായാണ് ഗുജറാത്ത രഞ്ജി ചാംപ്യന്മാരാകുന്നത്.
ഫൈനലിന്റെ ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറിയോടെ 143 റണ്‍സും നേടിയ പാര്‍ഥിവിന് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും. ഗുജറാത്തിനു വേണ്ടി മന്‍പ്രീത് ജുനേജ 54 റണ്‍സും രുജുല്‍ ഭട്ട് 27 റണ്‍സും നേടി.
മുംബൈയ്ക്ക് വേണ്ടി ബല്‍വീന്ദര്‍ സന്ധു രണ്ടു വിക്കറ്റ് വീഴ്ത്തി. 42 തവണ രഞ്ജി ചാംപ്യന്മാരായ മുബൈയെ തകര്‍ത്തത് ഗുജറാത്തിന് ഇരട്ടി മധുരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."