ഭക്ഷണം ഇഷ്ടപ്പെട്ടു, ടിപ്പ് നല്‍കിയത് ബില്ലിനേക്കാളും പത്തിരട്ടി
ഹോട്ടലുകളില്‍ ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ചെറിയൊരു സംഖ്യ ടിപ്പായി നല്‍കും. അധികം നല്കിയാല് തന്നെ ബില്ലിന്റെ അത്രയൊന്നും വരില്ല. എന്നാല്‍ അയര്‍ലാന്റിലെ ഇന്ത്യന്‍ ഹോട്ടലില്‍ ഒരു അപൂര്‍വ്വം സംഭവം നടന്നു.
ഭക്ഷണം ഇഷ്ടപ്പെട്ട ഒരു വ്യവസായി ടിപ്പായി നല്‍കിയത് ആയിരം പൗണ്ടാണ് (ഏകദേശം 90,000 രൂപ). ബില്ലിന്റെ പത്തിരട്ടിയിലധികം തുകയാണ് നല്‍കിയത്. ഭക്ഷണം കഴിച്ച ബില്ല് വെറും 79 പൗണ്ട് (ഏകദേശം 7000 രൂപ) മാത്രമായിരുന്നു.
വടക്കന്‍ അയര്‍ലാന്റിലെ പോര്‍ട്ടാഡൗണിലെ ഇന്ത്യന്‍ ട്രീ എന്ന ഹോട്ടലിലാണ് വിചിത്രമായ സംഭവം നടന്നത്. അഞ്ചു പേരാണ് ഭക്ഷണം കഴിക്കാനുണ്ടായിരുന്നത്. ഭക്ഷണം നന്നായെന്നും ഇതൊരു സമ്മാനമായി സ്വീകരിക്കണമെന്നും പറഞ്ഞാണ് ടിപ്പ് നല്‍കിയത്.
പ്രത്യുപകാരം സാധാരണയാണെന്നും എന്നാല്‍ ഇത്ര വലുത് പ്രതീക്ഷിച്ചില്ലെന്നും തങ്ങള്‍ ഞെട്ടലിലാണെന്നും ഹോട്ടലുടമ ലൂണ ഈകുഷ് പ്രതികരിച്ചു. ബാബു എന്നറിയപ്പെടുന്ന ആളാണ് ഭക്ഷണം പാകം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."