HOME
DETAILS

സഊദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു: തിരിച്ചുവരവിന് തടസ്സമാകുന്ന വിരലടയാളമെടുക്കില്ല

  
backup
January 14 2017 | 13:01 PM

saudi-5565

റിയാദ്: സഊദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാനായി മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സഊദി പാസ്സ്‌പോര്‍ട്ട് വിഭാഗമാണ് ഞയറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ രേഖകള്‍ സഹിതം പിഴകള്‍ അടച്ച് ജവാസാത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നാട്ടിലേക്ക് പോകാനാവും. വീണ്ടും തിരിച്ചുവരാനാകാത്ത വിധം ഇവരുടെ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തില്ലായെന്നതാണ് വലിയ പ്രത്യേകത.

ജനുവരി 15 മുതല്‍ ഏപ്രില്‍ 14 വരെയുള്ള മൂന്നു മാസക്കാലമാണ് പൊതുമാപ്പ് സമയം. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകും. എന്നാല്‍, നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍, ജവാസാത്ത്, ട്രാഫിക് വകുപ്പുകള്‍ ചുമത്തിയ പിഴകള്‍ അടച്ച ശേഷം ജവാസാത്തിലെത്തിയാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന വിധത്തിലാണ് പൊതുമാപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ജവാസാത്തിലെത്തുന്നവരുടെ വിരലടയാളമെടുത്ത് തിരിച്ചറിഞ്ഞ ശേഷം കുറ്റവാളികളല്ലെങ്കില്‍ നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. എന്നാല്‍ വീണ്ടും രാജ്യത്തേക്ക് തിരിച്ചുവരാത്ത വിധത്തിലുള്ള വിരലടയാളമെടുക്കില്ലയെന്നത് പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആശ്വാസമാണ്.

നുഴഞ്ഞുകയറിയവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസക്കെത്തി മടങ്ങിപ്പോകാത്തവര്‍, ഹുറൂബായവര്‍ എന്നിവരും ആനുകൂല്യം ലഭിക്കുന്നവരുടെ പരിധിയില്‍ വരും. പിഴകളെല്ലാം അടച്ച് പാസ്‌പോര്‍ട്ട്, ടിക്കറ്റുമായി തര്‍ഹീലില്‍ ഹാജറാകുന്നവര്‍ക്കാണ് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുകയെന്ന് ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച പോലെയുള്ള ലളിതമായ നടപടികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പൊതുമാപ്പിനില്ലെന്നത് ശ്രദ്ധേയമാണ്. പൊതുമാപ്പിന് ശേഷം രാജ്യത്ത് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുമെന്നും അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago