HOME
DETAILS
MAL
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്‍ണാല അന്തരിച്ചു
backup
January 14 2017 | 14:01 PM
ഛണ്ഡിഗഢ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി സുര്‍ജിത് സിങ് ബര്‍ണാല അന്തരിച്ചു. 91 വയസ്സായിരുന്നു.
അകാലി ദള്‍ നേതാവായ ബര്‍ണാല 1985 മുതല്‍ 87 വരെയാണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നത്.
1997 ല്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും കൃഷ്ണ കാന്തിനോട് പരാജയപ്പെട്ടു. തമിഴ്നാട്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഗവര്‍ണറായി സേവനം ചെയ്തിട്ടുണ്ട്.
മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ കൃഷി മന്ത്രിയായും വാജ്പേയി സര്‍ക്കാരില്‍ വളം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."