പിതാവിന്റെ മര്‍ദ്ദനമേറ്റ ആറുമാസം പ്രായമായ കുഞ്ഞിനെ മാതാവിന് കൈമാറി
ജിദ്ദ: ആറു മാസമായ കുഞ്ഞിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിന് ഒരു വര്‍ഷം വരെ തടവും അര ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാമെന്ന് നിയമ വിദഗ്ധര്‍. മൂന്നു കുറ്റകൃത്യങ്ങളാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍ഉസൈമി പറഞ്ഞു. ബാല സംരക്ഷണ നിയമവും സൈബര്‍ ക്രൈം നിയമവും ലംഘിച്ച പ്രതി വിദേശ വനിതകളുമായുള്ള സഊദി പൗരന്മാരുടെ വിവാഹം ക്രമീകരിക്കുന്ന നിയമവും ലംഘിച്ചിട്ടുണ്ട്. ബാല സംരക്ഷണ നിയമം ലംഘിച്ചതിന് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 5000 റിയാല്‍ മുതല്‍ അര ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.
ബ്ലാക്ക്‌മെയില്‍ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ കുഞ്ഞിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭാര്യക്ക് അയച്ചു കൊടുത്തതിന് സൈബര്‍ ക്രൈം നിയമം അനുസരിച്ച ശിക്ഷയും വിവാഹ നിയമം ലംഘിച്ചതിനുള്ള ശിക്ഷയും പ്രതിയെ കാത്തിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയമം ഉറപ്പു നല്‍കുന്ന മുഴുവന്‍ അവകാശങ്ങളും ലഭിക്കുന്നതു വരെ സിറിയക്കാരിയുടെയും കുഞ്ഞിന്റെയും കേസ് സൗജന്യമായി വാദിക്കുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ അഡ്വക്കറ്റ്‌സ് കമ്മിറ്റി വ്യക്തമാക്കി.
മക്കയില്‍ മര്‍ദ്ദനത്തിനിരയായ ദാരീനെ കഴിഞ്ഞ ദിവസം മാതാവായ സിറിയക്കാരിക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കൈമാറിയിരുന്നു. ജിദ്ദയില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് സിറിയന്‍ യുവതി നാരിമാന്‍ മകളെ സ്വീകരിച്ചത്. കുഞ്ഞുമായി സിറിയക്കാരി ജിദ്ദ എയര്‍പോര്‍ട്ട് വഴി മദീനയിലെ കുടുംബ വീട്ടിലേക്ക് പോയി.
ആറുമാസം മാത്രം പ്രായമുള്ള പിഞ്ചുമകളെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ട്വിറ്ററിലൂടെ പുറത്തുവിട്ട യുവതി മകളെ രക്ഷിക്കുന്നതിനും മകളുടെ സംരക്ഷണ ചുമതല തന്നെ ഏല്‍പിക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ദേശീയ മനുഷ്യാവകാശ സംഘടനയുടെയും സഹായം തേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."