ബാപ്പു മുസ്‌ലിയാരുടെ വിയോഗം; വാരാന്ത അവധിദിനത്തില്‍ പ്രവാസ ലോകത്തെങ്ങും അനുസ്മരണ-പ്രാര്‍ത്ഥനാ സദസ്സുകള്‍
മനാമ: സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ഹജ്ജ് കമ്മറ്റി, സുപ്രഭാതം എന്നിവയുടെ ചെയര്‍മാനുമായിരുന്ന ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാരുടെ നിര്യാണത്തില്‍ കഴിഞ്ഞ ദിവസം പ്രവാസ ലോകത്തെങ്ങും നിരവധി പ്രാര്‍ത്ഥനാ സദസ്സുകളും അനുസ്മരണ ചടങ്ങുകളും നടന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ വാരാന്ത അവധി ദിനത്തോടനുബന്ധിച്ചാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി ചടങ്ങുകള്‍ നടന്നത്. ബാപ്പു മുസ്‌ലിയാരുടെ പേരില്‍ വിവിധ സംഘടനാ ആസ്ഥാനങ്ങളില്‍ മയ്യിത്ത് നിസ്‌കാരങ്ങളും അനുശോചന യോഗങ്ങളും നടന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത പോഷക സംഘടനകളുടെ കീഴിലായി ചില കേന്ദ്രങ്ങളില്‍ ദികര്‍ ഹല്‍ഖകളും ഖതംദുആ മജ്‌ലിസുകളും സംഘടിപ്പിച്ചിരുന്നു.
മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ആസ്ഥാനത്ത് നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ദിക്ര്‍ ദുആ മജ്‌ലിസിനും മയ്യിത്ത് നിസ്‌കാരത്തിനും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളായ എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞഹമ്മദ് ഹാജി, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാന്പള്ളി എന്നിവരും മദ്‌റസാ മുഅല്ലിംകളായ ഹാഫിള് ശറഫുദ്ധീന്‍ മുസ്‌ലിയാര്‍, ചേലക്കര അശ്‌റഫ് അന്‍വരി, അബ്ദുറഹ് മാന്‍, ഖാസിം റഹ്മാനി എന്നിവരും ബഹ്‌റൈന്‍ കെ.എം.സി.സി നേതാക്കളായ അസൈനാര്‍ കളത്തിങ്ങല്‍, എസ്.വി ജലീല്‍ എന്നിവരടങ്ങുന്ന വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പോഷക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയോടൊപ്പം ഗുദൈബിയ, ജിദാലി തുടങ്ങിയ വിവിധ ഏരിയാ കമ്മറ്റികള്‍, ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മറ്റി, സമസ്ത വിഷന്‍, സമസ്ത മദ്‌റസ പിടിഎ കമ്മറ്റി, റഹ് മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍, കെ.എം.സി.സി ബഹ്‌റൈന്‍, ഐ.സി.എഫ് ബഹ്‌റൈന്‍, ഫ്രന്റ്‌സ് ബഹ്‌റൈന്‍, തളിര്‍ ബഹ്‌റൈന്‍ കമ്മറ്റി തുടങ്ങിയ സംഘടനകളും അനുശോചനം അറിയിച്ചിരുന്നു.
ബഹ്‌റൈനിനു പുറമെ സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും സുന്നി സെന്റര്‍, ഇസ്ലാമിക് സെന്‍ര്‍ ആസ്ഥാനങ്ങളിലും ചില പള്ളികളിലും മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകളും അനുശോചന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. നിരവധി വിശ്വാസികളാണ് വിവിധ ചടങ്ങുകളിലായി പങ്കെടുക്കാനെത്തിയത്.
ഇതില്‍ ജിദ്ദ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ മത്വാഫില്‍ വെച്ച് നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങും അല്‍ ഐണ്‍ ഇന്റര്‍നാഷണല്‍ മദ്‌റസാ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങും ഏറെ ശ്രദ്ധേയമായിരുന്നു..
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ നിന്ന്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."