രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യത്തിലെ ഏകാധിപത്യം: ആര്‍. ബാലകൃഷ്ണ പിള്ള
കോഴിക്കോട്: രാജ്യത്ത് നിലനില്‍ക്കുന്നത് ജനാധിപത്യത്തിലെ ഏകാധിപത്യമാണെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നും ആര്‍. ബാലകൃഷ്ണ പിള്ള. കോഴിക്കോട് കേരള കോണ്‍ഗ്രസ് (ബി) മലബാര്‍ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദേഹം. അധികാരത്തില്‍ വരുന്നതിന് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നും പ്രധാനമന്ത്രി പാലിക്കുന്നില്ല. രാജ്യത്തിന്റെ വിദേശ ബന്ധം തകര്‍ന്നു. ലോകം കണ്ട മണ്ടത്തരമാണ് നോട്ടുപിന്‍വലിക്കല്‍ നടപടി. ഇതോടെ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ വലിയ കുറവുണ്ടായി. എന്നാല്‍ ഇതിനെതിരേ വേണ്ടത്ര പ്രതിഷേധം ഉയര്‍ന്നിട്ടില്ല. മാവോയിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് നശിച്ചാല്‍ മതേതരത്വം നശിക്കില്ലെന്നും പകരം പുരോഗമന രാഷ്ട്രീയം ഉയര്‍ന്നുവരണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. പി.വി നവനീന്ദ്രന്‍, നജീം പാലക്കണ്ടി, അഡ്വ.പോള്‍ ജോസഫ്, സി.വേണുഗോപാലന്‍ നായര്‍, മധു എണ്ണക്കാട്, മോന്‍സി തോമസ്, കെ.പി പീറ്റര്‍, കെ. ഭഗീരഥന്‍ നായര്‍, കെ.കെ ഹരിദാസ്, കുഞ്ഞിരാമന്‍ നായര്‍, കെ.പി ഗോപാലകൃഷ്ണന്‍, ഫിറോസ് പുളിക്കല്‍, കെ.സാബിറ, കെ.അനില്‍കുമാര്‍, ലത്തീഫ് കുറുങ്ങോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."