ഫാസിസം പിടിമുറുക്കുന്നു...
ലോകത്തു ജീവിച്ചിരുന്ന എല്ലാ ഫാസിസ്റ്റ് ശക്തികളും തങ്ങള്‍ അടക്കിവച്ച പ്രവിശ്യയിലെ സാഹിത്യകാരന്മാരെയും ചിന്തകരെയും വേട്ടയാടുന്ന സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഇന്നു നമ്മുടെ രാജ്യത്തു പിടിമുറുക്കുന്ന ഫാസിസ്റ്റ് ശക്തികളും സമാനമായ കര്‍ത്തവ്യമാണു നിര്‍വഹിക്കുന്നത്. കാരണം നമുക്കറിയാം,സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നവോഥാനപ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യകാരന്മാരുടെയും ചിന്തകന്മാരുടെയും സംഭാവന വിലമതിക്കാനാവാത്തതാണ്.
വൈദേശികാധിപത്യത്തോടുളള പോരാട്ടങ്ങള്‍ക്കു ശക്തിപകരാന്‍ സാഹിത്യകാരന്മാരുടെ തൂലിക ചലിച്ചിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന വിപത്തുകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്നവരാണു നമ്മുടെ എഴുത്തുകാര്‍. വാക്കുകള്‍ക്കും എഴുത്തിനും വിലങ്ങിടാനുള്ള വര്‍ഗീയഫാസിസ്റ്റ് ശക്തികളുടെ പൈശാചികമായ പ്രവൃത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ട കല്‍ബുര്‍ഗിയെപ്പോലെ, ബന്‍സാരെയെപ്പോലെയുള്ള സാഹിത്യകാരന്മാരോടു ചെയ്ത ക്രൂരത നാം കണ്ടതാണ്.
മലയാളക്കരയുടെ പ്രിയഎഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെയും വേട്ടയാടാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റ് ശക്തികളുടെ വേട്ടയാടലിന്റെ ഭാഗമായി പെരുമാള്‍ മുരുകനെപ്പോലെയുള്ള എഴുത്തുകാര്‍ തൂലികനിലത്തുവച്ചിരിക്കുകയാണ്.ഫാസിസത്തിനെതിരേ ശബ്ദിക്കുന്നവരുടെ ദുരൂഹമായ തിരോധാനങ്ങളും, കൊലപാതകങ്ങളും അരങ്ങേറുന്ന ഈ സാഹചര്യത്തില്‍ അഭിപ്രായങ്ങള്‍ക്ക് ആദരവുകല്‍പ്പിക്കുന്ന ഭൂതകാലത്തെ നമുക്കു തിരിച്ചുകൊണ്ടുവരണം. ജനാധിപത്യ,മതേതര ഭാരതത്തിന്റെ ഭരണഘടനയെ തുക്കിലേറ്റുന്ന ഫാസിസത്തോടു സമരസപ്പെടാതെ പോരാടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."